സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ഉദ്യോഗാര്‍ഥികളെ തെഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരും 30 വയസില്‍ താഴെയുള്ളവരും കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടുകൂടി ബിരുദപഠനം പൂര്‍ത്തിയാക്കിയവരുമായിരിക്കണം. അവസാന സെമസ്റ്റര്‍  ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ  താഴെയായിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ, യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 22ന് വൈകിട്ട് അഞ്ച് മണിക്കകം ഡയറക്ടര്‍, പട്ടിക വര്‍ഗ വികസന വകുപ്പ്, നാലാംനില, വികാസ് ഭവന്‍, തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ എത്തിക്കണം.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യാത്രാ ചെലവ്, കോഴ്സ് ഫീസ്, പോക്കറ്റ് മണി, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. കഴിഞ്ഞവര്‍ഷം പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0497 2700357.

Top News from last week.