സികെ ജാനുവിൻറെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു

 

 

 

കോഴിക്കോട്: സികെ ജാനുവിൻറെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. എൻഡിഎയിൽ നിന്ന് അവഗണന നേരിട്ടതായി സികെ ജാനു പറഞ്ഞു. ഇതേതുടർന്നാണ് സികെ ജാനു അടക്കമുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എൻഡിഎയിൽ തുടരേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ഇന്നലെ കോഴിക്കോട് ചേർന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ (ജെആർപി) സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.

മുന്നണി മര്യാദ പാലിക്കാത്ത നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം. സികെ ജാനുവിൻറെ അധ്യക്ഷതയിലാണ് കോഴിക്കോട് പാർട്ടിയുടെ യോഗം നടന്നത്. മറ്റു മുന്നണികളുമായി സഹകരിക്കണമോയെന്നകാര്യമടക്കം പിന്നീട് തീരമാനിക്കുമെന്നാണ് വിവരം. ഇപ്പോൾ സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനം.

Top News from last week.

Latest News

More from this section