കണ്ണൂർ :കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായ സംഘർഷത്തിൽ രണ്ട് തടവുകാർക്ക് പരിക്ക്. ഗുണ്ടാ ആക്ടിൽ അറസ്റ്റിലായ തൃശൂർ സ്വദേശികളായ ഷെഫീഖ്, ഷിജോ എന്നിവർക്കാണ് പരിക്കേറ്റത്. ജയിലിലെ ബിജെപി പ്രവർത്തകരും ഗുണ്ടാ ആക്ടിൽ ജയിലിൽ കഴിയുന്നവരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബിജെപി പ്രവർത്തകനായ ബാർബറെ ആക്രമിച്ചതാണ് സംഘർഷത്തിന്റെ തുടക്കം.