കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് SFI നടത്തിയ മാർച്ചിൽ സംഘർഷം.പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Advertisement

Advertisement

ജലപീരങ്കി പ്രയോഗത്തിൽ വിദ്യാർത്ഥിനികൾ ഉൾപ്പെടെ തെറിച്ചുവീണു
Advertisement

കണ്ണൂർ: നെറ്റ് യോഗ്യത പരീക്ഷ റദ്ദാക്കിയ തീരുമാനത്തിനെതിരെ നടത്തുന്ന ദേശീയ പ്രക്ഷോഭത്തോടനുബന്ധിച്ച് എസ്.എഫ്.ഐ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കടന്ന പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ വിദ്യാർത്ഥിനികൾ ഉൾപ്പെടെ തെറിച്ചുവീണു.
ബാരിക്കേഡ് മറികടന്ന് ഹെഡ് പോസ്റ്റോഫീസിന് അകത്ത് കയറിയ പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തുംതള്ളും നടന്നു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി.പി. അഖില ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് ടി.പി. ആദർശ് അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി ജോയൽ തോമസ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്വാതി പ്രദീപ്, പി.അലീഷ, കെ.കെ.ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി
Advertisement

Advertisement

Advertisement





