ക്ലാർക്ക് നിയമനം: വാക് ഇൻ ഇന്റർവ്യൂ നാലിന്

കണ്ണൂർ : ആറളം സൈറ്റ് മാനേജരുടെ സ്പെഷ്യൽ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. ആറളം പഞ്ചായത്ത് പരിധിയിലെ തദ്ദേശവാസികളായ പട്ടികവർഗ യുവതീ യുവാക്കൾക്ക് മാത്രം അപേക്ഷിക്കാം. വാക് ഇൻ ഇന്റർവ്യൂ ജനുവരി നാലിന് രാവിലെ 11 മുതൽ ഒരു മണി വരെ കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ നടത്തും. യോഗ്യത: പ്ലസ്ടു, കമ്പ്യൂട്ടർ പരിജ്ഞാനം. ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായം 18നും 35നും ഇടയിൽ. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, തിരിച്ചറിയൽ രേഖ, ജാതി സർട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2700357, 9496070393.

Top News from last week.