കണ്ണൂര്‍: ടൗണില്‍ മാലിന്യം തള്ളിയ ക്ലിനിക്കിന് പതിനായിരം രൂപ പിഴ ചുമത്തി. കണ്ണൂര്‍ നഗരത്തിലെ പാമ്പന്‍ മാധവന്‍ റോഡിന് സമീപമുള്ള പറമ്പില്‍ ക്ലിനിക്കില്‍ നിന്നുള്ള മാലിന്യം നിക്ഷേപിച്ചതിനാണ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തിയത്.
മാലിന്യത്തില്‍ നിന്ന് കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിന്‍സ്റ്റ ആന്‍ഡ് ഡയഗ്നോസ്റ്റിക് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തിന് പിഴ ചുമത്തിയത്. മാലിന്യം ഒഴിവാക്കാനായി സ്വകാര്യവ്യക്തിയെയാണ് പണം നല്‍കി ഏല്‍പ്പിച്ചിരുന്നത്.