കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നുവീണ് അപകടം. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ക്ലോക്ക് ടവറാണ് തകർന്നുവീണത്. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
കെട്ടിടാവശിഷ്ടങ്ങൾ വലിയ ശബ്ദത്തോടെ പ്ലാറ്റ്‌ഫോമിലേക്ക് പതിക്കുകയായിരുന്നു. അവശിഷ്ടങ്ങൾ വീണ് റെയിൽവേ സ്റ്റേഷനിലെ ചില സജ്ജീകരണങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും സ്ഥലത്തെത്തി.









