സി എം ആർ എൽ – എക്സാലോജിക് കരാറിൽ മാത്യു കുഴൽനാടന് തിരിച്ചടി. വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി അറിയിച്ചു. മാത്യു കുഴൽനാടന്റെ ഹർജി തള്ളിയ ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണ്ടെന്ന് വ്യക്തമാക്കി.
സിഎംആർഎൽ-എക്സാലോജിക് വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനും ഗിരീഷ് ബാബു എന്നയാളും നൽകിയ ഹർജിയാണ് ഹൈക്കോടതി തളളിയത്. ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഉത്തരവ്. നേരത്തെ വിജിലൻസ് കോടതിയും ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
വിഷയത്തിൽ പ്രതിപക്ഷം പൊളിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. ഇതുപോലുള്ള നുണപ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്. ഒന്ന് തീരുമ്പോൾ അടുത്ത പ്രചാരണവുമായി വരും. എല്ലാം മാധ്യമങ്ങളിൽ നിലനിർത്താൻ മാത്രമാണ്. കോടതിയിൽ ഒന്നും നിലനിൽക്കില്ല എന്നും മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐഎമ്മിന് ആശ്വാസം എന്നാണ് മാധ്യമങ്ങളിൽ എഴുതിക്കാണിക്കുന്നത്. എന്നാൽ പ്രതിപക്ഷം പൊളിഞ്ഞു എന്നാണ് മാധ്യമങ്ങൾ എഴുതി കാണിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മാത്യു കുഴൽനാടന്റെ ഹർജി തള്ളിയ ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു.