ലോറി പാഞ്ഞുകയറി കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

പാലക്കാട്: മുണ്ടൂർ ഒമ്പതാം മെയിലിൽ വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ ദാരുണമായ അപകടത്തിൽ ഒരു കോളേജ് വിദ്യാർത്ഥി മരിച്ചു. യുവക്ഷേത്ര കോളേജിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാനാണ് മരണപ്പെട്ടത്.
ആശുപത്രി മാലിന്യങ്ങളുമായി പോവുകയായിരുന്ന ലോറി വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മുണ്ടൂരിലെ സ്വകാര്യ കോളേജിലെ മറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു.

Top News from last week.