ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തും ജില്ലാ പട്ടിക വർഗ വികസന ഓഫീസും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി പട്ടികവർഗ ഉദ്യോഗാർഥികൾക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. തലശ്ശേരി, മട്ടന്നൂർ, തളിപറമ്പ് എന്നീ മൂന്ന് കേന്ദ്രങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് ക്ലാസ്. ഉദ്യോഗാർഥികൾക്ക് സ്റ്റൈപ്പന്റ് നൽകും. താൽപര്യമുള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും (അല്ലെങ്കിൽ എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്) അപേക്ഷയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, തലശ്ശേരി, മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ഡിസംബർ 31 നകം സമർപ്പിക്കണം. ഫോൺ: 0497 2700831.