കോഴിക്കോട്∙ ജ്യൂസിൽ ലഹരിമരുന്ന് നൽകി 22 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. കോഴിക്കോട് പന്തീരങ്കാവിൽ രണ്ടു ദിവസം മുൻപാണ് സംഭവം. യുവതിയുടെ പരാതിയിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെുത്തു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട്ടെ ഒരു ഫ്ലാറ്റിൽ വിളിച്ചുവരുത്തി ജ്യൂസിൽ ലഹരിമരുന്ന് നൽകിയ ശേഷം നാലുപേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. പിന്നാലെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.