വിളിപ്പുറത്ത് പരാതി പരിഹാരം കണ്ണൂർ കോർപ്പറേഷനിൽ 14 ഇലക്ട്രിക് സ്കൂട്ടറുകൾ കൈമാറി

കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്കുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ ഫ്ളാഗ് ഓഫ് കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.പി ഇന്ദിര നിര്‍വ്വഹിച്ചു. കണ്ണൂര്‍ നഗരവാസികളുടെ പരാതികളില്‍ അതിവേഗം ഇടപെടാനും പ്രസ്തുത പരാതികള്‍ക്ക് താമസം വിന പരിഹാരം കാണാനും ലക്ഷ്യമിട്ടുകൊണ്ടാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിളിപ്പുറത്ത് പരാതി പരിഹാരം എന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ക്കും റവന്യു വിഭാഗം ജീവനക്കാര്‍ക്കും ഉള്ള 14 ഇലക്ട്രിക് സ്കൂട്ടറുകളുടെ കൈമാറല്‍ ആണ് ഡെപ്യൂട്ടി മേയര്‍ കെ പി താഹിറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മേയര്‍ നിര്‍വ്വഹിച്ചത്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അഡ്വ.ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തില്‍, റിജില്‍ മാക്കുറ്റി, ഷമീമ ടീച്ചർ, മുഹമ്മദലി വി കെ, അഡ്വ.സോനാ ജയറാം തുടങ്ങിയവര്‍ പങ്കെടുത്തു. ജനങ്ങളുടെ പരാതികളില്‍ കാലതാമസമില്ലാതെ നടപടി എടുക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. കൂടാതെ ജനങ്ങളുടെ പരാതിയില്‍ കാര്യക്ഷമവും സമയബന്ധിതവുമായ പ്രശ്നപരിഹാരം കണ്ടെത്താനും ഇതുവഴി സാധിക്കും.

Top News from last week.

Latest News

More from this section