ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 9 പേർക്ക്  ഉപാധികളോടെ  ജാമ്യം: വധശ്രമക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിന്റെ അന്വേഷണ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 9 പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംഭവം ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇതിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും നിരീക്ഷിച്ച കോടതി, അതേസമയം പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും വ്യക്തമാക്കി.

ശ്രീജിത്ത് (അഞ്ചാം പ്രതി), അനിൽകുമാർ (ഏഴാം പ്രതി), ഷഫീഖ്, കിരൺ, നിഷാദ്, ജീവൻ എന്നിവരുൾപ്പെടെ 11 പേരാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 65 ദിവസത്തിലധികമായി തങ്ങൾ തടവിലാണെന്നും അന്വേഷണം പൂർത്തിയാകുന്ന ഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ആക്രമണത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയില്ലെന്നും ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ ഇഡി കോടതിയിൽ ശക്തമായി എതിർത്തു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി അന്വേഷണത്തിൽ നിന്ന് പിന്തിരിപ്പിക്കാനും നടപടികൾ തടസ്സപ്പെടുത്താനുമാണ് ആക്രമണം നടത്തിയതെന്ന് ഇഡി വാദിച്ചെങ്കിലും, കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

Top News from last week.

Latest News

More from this section