കണ്ണൂർ.ലോകകപ്പ് ഫുട്ബോൾ മത്സരം ടെലിവിഷനിൽ കാണുന്നതിനിടെ ആരാധകന്മാർ തമ്മിൽ ഏറ്റുമുട്ടി വടിവാൾകൊണ്ടുള്ള അക്രമത്തിൽ നാലു പേർക്ക് പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് നരഹത്യാ കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ.അലവിൽ പള്ളിയാംമൂല സ്വദേശികളായ ചാത്തോത്ത് ഹൗസിൽ സി. സിനീഷ് (31), അലവിൽ വിജയ നിവാസിൽ വി.വിജയകുമാർ (42),
ചോയ്യൻ ഹൗസിൽ സി. പ്രശോഭ് (34),
കോട്ടായി ഹൗസിൽകെ.ഷൈജു (48), ചോയ്യൻ ഹൗസിൽ സി.പ്രജോഷ് (36) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ, എസ്.ഐ സി.എച്ച്. നസീബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 12.15 ഓടെയായിരുന്നു സംഭവം .നേരത്തെ ബ്രസീൽ ആരാധകരുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇതിൻ്റെ തുടർച്ചെയായിരുന്നു ഇന്നലെത്തെ ഫൈനൽ മത്സരത്തിനിടെയുണ്ടായ അക്രമം. കത്തി കൊണ്ട് വെട്ടേറ്റ ചാലാട് മണലിലെ അനുരാഗ് ,നകുലൻ എന്നിവരെ മിംസ് ആശുപത്രിയിലും അലക്സ് ആൻ്റണി, ആദർശ് എന്നിവരെ കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആശുപത്രിയിലെത്തി മൊഴിയെടുത്ത ടൗൺ പോലീസ് വധശ്രമത്തിന് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.