കേരളത്തില്‍ സിപിഎം -ബിജെപി വോട്ടുകച്ചവടം: ദീപദാസ് മുന്‍ഷി

  • കേരളത്തില്‍ സിപിഎം-ബിജെപി ധാരണയില്‍ വോട്ട് കച്ചവടത്തിന് കളമൊരുങ്ങിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി. കണ്ണൂരില്‍ നടന്ന യുഡിഎഫ് അവലോകന യോഗത്തില്‍ സംസാരിക്കുക ആയിരിന്നു ദീപദാസ് മുന്‍ഷി.ഇന്ത്യാ സഖ്യം ഐക്യത്തോടെ പോകുന്നതിന്റെ ആവേശം എല്ലാ സംസ്ഥാനങ്ങളിലും പ്രകടമാണ്. അതുകൊണ്ട് അധികാരം നേടാന്‍ തരംതാണ കളികളാണ് ബിജെപി നടത്തുന്നത്. അതിന്റെ ഭാഗമാണ് കേരളത്തില്‍ സിപിഎം ബിജെപിയുമായി രാഹസ്യധാരണയിലെത്തിയത്. പരാജയഭീതിയും പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുമാണ് ബിജെപിയേയും സിപിഎമ്മിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍. ഇന്ത്യമുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോഴും ആട്ടിന്‍തോലണിഞ്ഞ ചെന്നായപ്പോലെയാണ് കേരളത്തിലെ സിപിഎം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം കൂട്ടുകെട്ടുകളെ നേരിടാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണം. 20 സീറ്റും യുഡിഎഫ് നേടുമെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു.നേതാക്കളായ ചെയർമാൻ അബ്ദുൽ കരീം ചേലേരി ,അഡ്വ.സണ്ണി ജോസഫ് എം എൽ എ ,മാർട്ടിൻ ജോർജ്ജ് , വി എ നാരായണൻ ,വി പി വമ്പൻ ,ഇല്ലിക്കൽ അഗസ്തി ,ടി ഒ മോഹനൻ , പ്രൊഫ എ ഡി മുസ്തഫ ,പി സുനിൽ കുമാർ ,സി കെ സഹജൻ ,അഡ്വ . എസ് മുഹമ്മദ് ,ഡോ . കെ സി ഫിലോമിന ,എം സതീഷ് കുമാർ , എം പി മുഹമ്മദലി ,ചന്ദ്രൻ തില്ലങ്കേരി ,കെ പി ഷാജി ,കെ സി വിജയൻ ,റിജിൽ മാകുറ്റി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു

Top News from last week.

Latest News

More from this section