Friday, October 9, 2026
Politics

കോൺഗ്രസിൽ സംഘടനാ അഴിച്ചുപണി; ഭൂപേഷ് ഭാഗേലിന് പകരം സച്ചിൻ പൈലറ്റിന് പഞ്ചാബിന്റെ ചുമതല

Advertisement
Advertisement

കോൺഗ്രസിൽ സംഘടനാ അഴിച്ചുപണി; ഭൂപേഷ് ഭാഗേലിന് പകരം സച്ചിൻ പൈലറ്റിന് പഞ്ചാബിന്റെ ചുമതല

Advertisement

ന്യൂഡൽഹി: സംഘടനാ തലത്തിൽ അഴിച്ചുപണിയുമായി കോൺഗ്രസ് നേതൃത്വം. പഞ്ചാബിന്റെ ചുമതലയുണ്ടായിരുന്ന മുതിർന്ന നേതാവും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗേലിനെ മാറ്റി സച്ചിൻ പൈലറ്റിന് പുതിയ ചുമതല നൽകി.

രാഹുൽ ഗാന്ധിയുടെ പഞ്ചാബ് സന്ദർശനത്തിന് തൊട്ടുമുമ്പാണ് ചുമതലയിൽ മാറ്റം വരുത്തിയത്. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തൽ.

ഭൂപേഷ് ഭാഗേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഭാഗേൽ ചുമതലയിൽ തുടരുകയാണെങ്കിൽ രാഹുൽ ഗാന്ധിയുടെ പഞ്ചാബ് യാത്രയുമായി സഹകരിക്കില്ലെന്ന് ചന്നി നിലപാടെടുത്തതിനെ തുടർന്നാണ് മാറ്റമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം കോൺഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന പഞ്ചാബ് യാത്രയുടെ ഒരുക്കങ്ങളുടെ ഭാഗമായി ഭാഗേൽ കഴിഞ്ഞ ദിവസവും യോഗം വിളിച്ചിരുന്നു. 2027ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ ശക്തിപ്പെടുത്തുകയും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര.

 

യാത്രയ്ക്ക് മുന്നോടിയായി രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ പഞ്ചാബിലെ കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽ യോഗം നടത്തിയിരുന്നു.

പുതിയ ചുമതല ലഭിച്ച സച്ചിൻ പൈലറ്റിനെ ചരൺജിത് സിംഗ് ചന്നി സ്വാഗതം ചെയ്തു.

Advertisement
Advertisement
Advertisement
Advertisement
Advertisement