കണ്ണൂര്‍: കര്‍ക്കിടവാവ് ദിനത്തില്‍ പയ്യാമ്പലം കടപ്പുറത്ത് ബലിതര്‍പ്പണത്തിനെത്തിയ ഭക്തജനങ്ങള്‍ക്ക് ഭക്ഷണ സൗകര്യവും, ആംമ്പുലന്‍സ് സൗകര്യവും ഒരുക്കി കോണ്‍ഗ്രസ് സേവാദള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി. മുന്‍ മേയര്‍ അഡ്വ. ടി.ഒ.മോഹനന്‍, കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ പ്രസിഡണ്ട് മധു എരമം, രാഹുല്‍ കായക്കൂല്‍, സുധീര്‍ കുമാര്‍ കെ പി, ശ്രീജിത്ത് പൊങ്ങാടന്‍, അനീഷ് കെ.സി. പ്രശാന്തന്‍ പി., മൂസ പള്ളി പറമ്പ്, സുകുമാരന്‍, എം.കെരജീഷ് കെ, ഇന്ദിര പി.കെ., നിര്‍മല സുധീഷ്, നാരായണന്‍ ടി കെ, പ്രഭാകരന്‍ കെ വി എന്നിവര്‍ നേതൃത്വം നല്‍കി.











