ഉപഭോക്തൃദിനം: വിദ്യാർഥികൾക്ക് മത്സരങ്ങൾ

കണ്ണൂർ : ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ഹരിത ഉപഭോഗം, ഫെയർ ഡിജിറ്റൽ ഫിനാൻസ് ഉപഭോക്തൃ നിയമം, അവകാശങ്ങൾ-കടമകൾ എന്നീ വിഷയങ്ങളിൽ ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി പ്രസംഗമത്സരവും, ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾക്കായി ഉപന്യാസമത്സരവും, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഡിസംബർ 23ന് രാവിലെ 10 മണി മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പരിപാടി. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. മത്സരാർഥികൾ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം. ഫോൺ: 0497 2700552, 9188527327, 9495650050.

Top News from last week.