കണ്ണൂർ : ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ് മൽസരവും ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ഉപന്യാസ മൽസരവും, കോളേജ് വിദ്യാർഥികൾക്കായി പ്രസംഗമൽസരവും സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. സി ഡി ആർ സി പ്രസിഡണ്ട് രവി സുഷ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ സജീഷ് എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. ജില്ലാ സപ്ലൈ ഓഫീസർ അജിത്കുമാർ സംസാരിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.