പാചക വാതക സിലിണ്ടർ ചോർച്ച : പൊള്ളലേറ്റ രണ്ടു പേർക്ക് ഗുരുതരം

പഴയങ്ങാടി : പുതിയങ്ങാടിയിൽപാചക ഗ്യാസ് സിലിൻഡർ ലീക്കായിനാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. രണ്ടാളുടെ നില ഗുരുതരമാണ് . പുതിയങ്ങാടി ഹാർബറിന് സമീപത്തെ കോർട്ടേഴ്സിൽ നിന്നാണ് അപകടം. ഇന്ന് രാവിലെ ഭക്ഷണം പാകംചെയ്യാൻ വേണ്ടി പോയപ്പോൾ ഗ്യാസ് സിലിൻഡർ ലീക്കായാണ് തീ പടർന്നത്. പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 6.30 ഓടെ സംഭവം . പൊള്ളലേറ്റ രണ്ടു പേർ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Top News from last week.