നാടും നഗരവും ഇനി വിഷു ചൂടിലേക്ക്

ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തിന് ഇന്നലെ തിരശീല വീഴുന്നതോടെ നാടും നഗരവും വിഷു തിരക്കിലേക്ക്. ഇനി നാല് ദിവസം മാത്രമാണ് വിഷുവിനുള്ളത്. പാർട്ടി പ്രവർത്തകരും ജനങ്ങളും തെരഞ്ഞെടുപ്പ് പരിപാടികളിൽ സജീവമായതിനാൽ വിഷു വിപണി വേണ്ടത്ര ഉണർന്നിരുന്നില്ല. പടക്ക വിപണിയും കാര്യമായ വിൽപ്പന ഇതുവരെ ഉണ്ടായിട്ടില്ല.
ഇനിയുള്ള നാല് ദിവസം ആണ് കച്ചവടക്കാരുടെ പ്രതീക്ഷ. രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ വിപണി പൂർണതോതിൽ ഉണരുമെന്നാണ് വ്യാപാരികളുടെ കണക്കു കൂട്ടൽ. ജ്വല്ലറി, ടെക്സ്റ്റൽ തുടങ്ങി പല മേഖലകളും പോളിംഗ് ദിവസവും ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ആരവം അവസാനിക്കുന്നതോടെ വിഷു വിപണി സജീവമാകും.

Top News from last week.

Latest News

More from this section