ഇന്ത്യയുടെ ഉയർച്ച ഇന്ത്യയുടെയും അതിന്റെ ശക്തിയുടെയും അടിസ്ഥാനത്തിലായിരിക്കുമെന്നും മറ്റുള്ളവരുടെ തെറ്റുകൾ കൊണ്ടല്ലെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇന്ന് പറഞ്ഞു.
2026 ലെ റെയ്‌സിന ഡയലോഗിൽ, സീഷെൽസ്, മൗറീഷ്യസ്, ശ്രീലങ്കൻ വിദേശകാര്യ മന്ത്രിമാർക്കൊപ്പം 'സമുദ്രങ്ങളുടെ ഹൃദയം: ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാവി' എന്ന വിഷയത്തിൽ ഓസ്‌ട്രേലിയയുടെ മുൻ വിദേശകാര്യ മന്ത്രിയോടൊപ്പം സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.രാജ്യത്തിന്റെ ഉയർച്ചയുടെ ദിശ വളരെ വ്യക്തവും തടയാനാകാത്തതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വളർച്ചയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ രാജ്യങ്ങൾക്ക് നേട്ടമുണ്ടാകുമെന്നും ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന രാജ്യങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ ലഭിക്കുമെന്നും ഡോ. ജയശങ്കർ അഭിപ്രായപ്പെട്ടു









