ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ ഗവ. അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി സി എ (പ്ലസ്ടു), ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്(എസ് എസ് എൽ സി) എന്നിവയാണ് കോഴ്സുകൾ. അപേക്ഷാ ഫോറം www.ihrd.ac.inൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ രജിസ്ട്രേഷൻ ഫീസായ 150 രൂപയുടെ( എസ് സി, എസ് ടിക്ക് 100 രൂപ) ഡി ഡി സഹിതം ഡിസംബർ 30ന് വൈകീട്ട് നാല് മണിക്കകം പ്രിൻസിപ്പൽ, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ചീമേനി എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 8547005052, 9447596129.