എടചൊവ്വയിലെ നിജിലിന്റെ കുടുംബത്തിന് സ്‌നേഹവീടൊരുക്കി സിപിഐഎം

കണ്ണൂർ: സിപിഐഎം സഹായത്താൽ എടചൊവ്വയിലെ നിജിലിന്റെ കുടുംബത്തിന് സ്‌നേഹവീടായി. സി.പി.ഐ. (എം) ന്റെ സംസ്ഥാന സമ്മേളന തീരുമാനപ്രകാരം നിർമിച്ച നൽകിയ വീടിന്റെ താക്കോൽ സി.പി.ഐ. (എം ) കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി കൈമാറി. സിപിഐഎം എളയാവൂർ ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങിൽ കെ. രാജീവൻ അധ്യക്ഷനായി, സംസ്ഥാന കമ്മിറ്റി അംഗം എൻ ചന്ദ്രൻ, കെ.പി. സഹദേവൻ, എം.കെ. മുരളി , കെ.പി. സുധാകരൻ, കൗൺസിലർ കെ.എം. സരസ ടീച്ചർ, മുൻ മേയർ ഇ പി ലത, എം. പ്രജിൽ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എൻ.ടി. സുധീന്ദ്രൻ മാസ്റ്റർ സ്വാഗതവും എൻ.വി. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

Top News from last week.