തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന കടന്നാക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും തെറ്റായ നിലപാടു തുറന്ന് കാണിക്കാന്‍ ഓഗസ്റ്റ് 3, 4 തീയതികളില്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പ്രതിഷേധ സംഗമം നടത്തുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പൊലീസ് നോക്കി നില്‍ക്കെയാണ് സംഘപരിവാര്‍ കടന്നാക്രമണമുണ്ടായതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
സംഘപരിവാര്‍ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ്. ബിജെപിയുടെ ഇത്തരം അജണ്ടയില്‍ അത്ഭുതമില്ല. മനുഷ്യക്കടത്ത് ആരോപിച്ച് രാജ്യദ്രോഹ കുറ്റവും ചുമത്തി.
ഒറ്റപ്പെട്ട നീക്കമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘപരിവാര്‍ അജണ്ടയാണ്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും സമാന സംഭവം ഉണ്ടാകുന്നു. കേരളത്തില്‍ വോട്ട് ലക്ഷ്യമിട്ട് സംഘപരിവാര്‍ വിഭാഗങ്ങള്‍ അരമന കയറി ഇറങ്ങുകയാണ്. കോണ്‍ഗ്രസ് നിലപാട് പ്രതിഷേധാര്‍ഹമാണ്. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് ഒരു നടപടിയും എടുത്തില്ല. അവിടുത്തെ നേതാക്കള്‍ പ്രതിഷേധിക്കാന്‍ പോലും തയാറായില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.









