സിപിഐയുടെ എതിർപ്പ് പാഴായി; പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം

തിരുവനന്തപുരം: സിപിഐയുടെ എതിർപ്പിനെ വകവെക്കാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ധാരണാ പത്രത്തിലാണ് ഒപ്പുവച്ചത്.. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. തടഞ്ഞ് വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.1500 കോടി എസ്എസ്‌കെ ഫണ്ട് ഉടൻ നൽകും എന്നായിരുന്നു വിവരം. മൂന്ന് തവണയാണ് മന്ത്രിസഭായോഗത്തിൽ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിർത്തത്. ഇന്നത്തെ പാർട്ടി യോഗത്തിലും പദ്ധതിയെ എതിർക്കുമെന്ന് ബിനോയ് വിശ്വം ആവർത്തിച്ചിരുന്നു. വിഷയത്തിൽ സിപിഐയുടെ തുടർ നടപടി എന്താകും എന്നതാണ് ഇനി ആകാംക്ഷ.

Top News from last week.

Latest News

More from this section