പുനർജനി കേസ് അട്ടിമറിച്ചെന്ന് സിപിഎം; നീക്കത്തിന് പിന്നിൽ അധികാര ദുർവിനിയോഗവും ഭയവുമെന്ന് എറണാകുളം ജില്ലാ കമ്മിറ്റി

കൊച്ചി: പുനർജനി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം. സ്വന്തം മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നേടിയെടുക്കുകയാണെന്നും, ഇത് കേട്ടുകേൾവിയില്ലാത്ത അധികാര ദുർവിനിയോഗമാണെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വിഷയത്തിൽ വി.ഡി. സതീശൻ പുലർത്തുന്ന ഭയമാണ് ഇത്തരം ധൃതിപിടിച്ചുള്ള തീരുമാനങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം വിമർശിച്ചു. സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങൾ നീങ്ങാനിരിക്കെയാണ് കേസ് പെട്ടെന്ന് അവസാനിപ്പിക്കാൻ നീക്കം നടന്നത്. വിജിലൻസിന്റെ മാത്രം പരിധിയിൽ ഒതുങ്ങുന്ന വിഷയമല്ല ഇതെന്നും, സർക്കാരിന്റെ ഈ നടപടിയെ നിയമപരമായും ശക്തമായ വീഥിയിറങ്ങിയുള്ള പ്രക്ഷോഭങ്ങളിലൂടെയും പ്രതിരോധിക്കുമെന്നും പാർട്ടി വ്യക്തമാക്കി.

2018-ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നിർമിച്ചുനൽകിയ പുനർജനി ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന പരാതിയിലാണ് മുൻ എൽഡിഎഫ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, വിഷയത്തിൽ യാതൊരു തെളിവുകളും കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാൻ വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്തതായി കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് അറിയിക്കുകയായിരുന്നു. ഇതിനെതിരെയാണ് സിപിഎം പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

Top News from last week.

Latest News

More from this section