കേരളത്തിൽ യുഡിഎഫ് ഭരണത്തിലെത്തുന്നത് തടയാൻ സിപിഎമ്മും ബിജെപിയുമായി രഹസ്യ ധാരണയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് ആൻ്റണി ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. ഇരുപാർട്ടികളും തമ്മിൽ ശക്തമായ ‘അന്തർധാര’ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുന്ന അസാധാരണമായ സ്വീകരണം ഈ ഒത്തുകളിയുടെ തെളിവാണെന്ന് ആന്റണി ആരോപിച്ചു.
ദക്ഷിണേന്ത്യയിൽ മറ്റൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകരുത് എന്ന് നരേന്ദ്ര മോദിയും അമിത് ഷായും ആർഎസ്എസും ആഗ്രഹിക്കുന്നു. ഇതിനായി ചില മണ്ഡലങ്ങളിൽ മാർക്സിസ്റ്റ് പാർട്ടിക്ക് ബിജെപി
പിന്തുണ നൽകും. ഇത്തരം ധാരണകൾ ഒരിക്കലും ഏകപക്ഷീയമാകില്ലെന്നും പകരം ബിജെപിക്ക് തിരിച്ചും പിന്തുണ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









