തളിപ്പറമ്പിലും സി.പി. എമ്മിന് വിമത വിസ്മയം
പയ്യന്നൂരിൽ സി.പി. എം. സ്ഥാനാർത്ഥി ടി.ഐ മധുസൂദനനെതിരെ വി. കുഞ്ഞികൃഷ്ണൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ സി പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ. ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പിലും വിമത വിസ്മയം ‘ . ഹാൻ വീവ് ചെയർമാനും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ ടി.കെ. ഗോവിന്ദനാണ് തളിപ്പറമ്പിൽ തലവേദനയാകുന്നത്. ഇന്ന് നടന്ന മണ്ഡലം കമ്മിറ്റിയിലും മറ്റു യോഗങ്ങളിലും വിട്ടു നിന്ന ഗോവിന്ദൻ സ്ഥാനാർത്ഥിത്വം അധികം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ശ്യാമള തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന വന്നതോടെ ടി.കെ. ഗോവിന്ദൻ പാർട്ടിയുമായി അകന്ന് നിൽക്കുകയായിരുന്നു. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ നീക്കം നടന്നെങ്കിലും വഴങ്ങിയില്ലെന്നാണ് വിവരം.
അതേ സമയം ടി.കെ. ഗോവിന്ദൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വരെയും കാത്തിരിക്കാനാണ് യു.ഡി. എഫിൻ്റെ നീക്കം









