ടി.കെ. ഗോവിന്ദനെ സി.പി.എം പുറത്താക്കി

സി.പി. എമ്മിനും തളിപ്പറമ്പ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയ്ക്കുമെതിരെ ആഞ്ഞടിച്ച ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. ഗോവിന്ദനെ സി.പി. എം. പുറത്താക്കി. ഗോവിന്ദനെ കമ്യൂണിസ്റ്റെന്ന് വിളിക്കാൻ കഴിയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജനും അറിയിച്ചു.
ടി.കെ. ഗോവിന്ദന് അധികാരത്തിനോട് വല്ലാത്ത ഭ്രമമാണ്. ഭാര്യയും ഭർത്താവും സംഘടനയിൽ പ്രവർത്തിക്കുന്നത് ആദ്യമായല്ല . എം.വി. ഗോവിന്ദൻ്റെ ഭാര്യയായതു കൊണ്ട് ശ്യാമളയ്ക്ക് മത്സരിക്കാൻ പാടില്ലേ. വലതു പക്ഷ മാധ്യമങ്ങളുടെ കോടാലിക്കൈയായി മാറിയിരിക്കുകയാണ് ഗോവിന്ദൻ. വർഗ വഞ്ചകൻ എന്നല്ലാതെ ഗോവിന്ദനെ വിളിക്കാൻ വേറെ പേരില്ല. ഹാപ്പിനെസ് ഫെസ്റ്റിൻ്റെ കണക്ക് പാർട്ടിക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ആന്തൂർ സാജൻ വധക്കേസിൽ ശ്യാമളയ്ക്ക് പങ്കുണ്ടെന്ന വാദവും നേതാക്കൾ നിഷേധിച്ചു.

Top News from last week.

Latest News

More from this section