ജില്ലാ സെക്രട്ടറിയെ ഒളിക്യാമറയിൽ കുടുക്കിയ പാർട്ടിയാണ് സിപിഎം, കെജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ഡിസിസി പ്രസിഡൻറ്

എറണാകുളം : കെ ജെ ഷൈനിനു എതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആവർത്തിച്ച് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് രംഗത്ത്.ജില്ലാ സെക്രട്ടറിയെ ഒളിക്യാമറയിൽ കുടുക്കിയ പാർട്ടിയാണ് സിപിഎം.അന്ന് ഇതിന് പിന്നിൽ ഉണ്ടായിരുന്നവർ പലരും ഇന്ന് ജില്ലാ നേതൃത്വത്തിൽ ഉണ്ട്. ഒളിക്യാമറയുടെ മാനസികാവസ്ഥയിലുള്ളവരാണ് ഇപ്പോഴും ഉള്ളത്.പ്രതിപക്ഷ നേതാവിനു മേൽ കുതിര കേറേണ്ട.. വി ഡി സതീശൻ ആരാണെന്ന് പറവൂരിലെ ജനങ്ങൾക്കറിയാം

ബോംബ് പൊട്ടും എന്ന് പറഞ്ഞ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പേര് ഷൈൻ ടീച്ചർ പറയട്ടെ. തെളിവില്ലാത്ത ആരോപണങ്ങൾ സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത് ശരിയല്ല. പാർട്ടിയിൽ ചുമതലയുള്ളവർ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. തിരുത്താൻ നിർദ്ദേശം നൽകും. എല്ലാകാലത്തും എല്ലാം മറച്ചുവയ്ക്കാൻ ആവില്ലെന്നും പുറത്തുവരും എന്നും ഡിസിസി പ്രസിഡണ്ട് ആവർത്തിച്ചു.

Top News from last week.

Latest News

More from this section