സർവകക്ഷി സംഘത്തിന്റെ വിദേശപര്യടനം സിപിഐഎം പോളിറ്റ് ബ്യൂറോ സ്വാഗതം ചെയ്തു. രാഷ്ട്ര താത്പര്യത്തിന് വേണ്ടി സംഘത്തിന്റെ ഭാഗമാവുന്നത്തിൽ സന്തോഷം എന്ന് സിപിഐഎം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ ബിജെപി പാർട്ടി പ്രചാരണ വിഷയമാകുന്നത് അവസാനിപ്പിക്കണമെന്നും സിപിഐഎം ആവശ്യപ്പെടുകയുണ്ടായി.
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാത്തത് ദൗർഭാഗ്യകരമാണ്. കാര്യങ്ങൾ വിശദീകരിക്കാൻ ബിജെപി, എൻഡിഎ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത് പക്ഷപാതപരം. പ്രതിപക്ഷ പാർട്ടികളുടെ അടക്കം എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിക്കണം.
ജനങ്ങളോടാണ് കേന്ദ്രസർക്കാരിന്റെ ആദ്യ ബാധ്യത. എല്ലാ സംഭവങ്ങളെയും വർഗീയ വൽക്കരിക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമങ്ങൾ അവസാനിപ്പിക്കണം. സർവകക്ഷി സംഘത്തിൽ ഉൾപ്പെട്ട സിപിഐഎം അംഗം ക്ഷണം സ്വീകരിച്ചത് വിശാല രാജ്യ താൽപര്യം മുൻനിർത്തിയാണ്. കേന്ദ്രസർക്കാർ നടപടികൾ സുതാര്യമാക്കണമെന്നും സിപിഐഎം പി ബി ആവശ്യപ്പെട്ടു.
NDA മുഖ്യമന്ത്രിമാരുമായി മോദി സംസാരിച്ചുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. പ്രതിപക്ഷ മുഖ്യ മന്ത്രിമാരുമായി സംസാരിക്കുന്നില്ല. കേന്ദ്രത്തിന്റെ വിവേചനപരമായ നടപടിയാണിത്.









