ഇതിഹാസ നടി ബി സരോജ ദേവി അന്തരിച്ചു

പ്രമുഖ തെന്നിന്ത്യന്‍ നടി ബി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിച്ച വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി.

ഇരുന്നൂറിലധികം സിനിമകളില്‍ അവര്‍ വേഷമിട്ടിട്ടുണ്ട്. എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നന്‍ അവരെ പ്രശസ്തിയിലേക്കുയര്‍ത്തി. കന്നഡ, തമിഴ്, തെലുഗു സിനിമകളില്‍ 60-കളില്‍ തിളങ്ങി നിന്ന നായികയാണ്. കന്നടയില്‍ രാജ് കുമാറിന്റയും തെലുഗില്‍ എന്‍ടിആറിന്റെയും തമിഴില്‍ എംജിആര്‍, ശിവാജി ഗണേശന്‍ എന്നിവരുടെയും നിരവധി ചിത്രങ്ങളില്‍ നായികയായി. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം പുനീത് രാജ് കുമാര്‍ നായകനായ ‘സാര്‍വ ഭൗമ’ (2019) ആണ്. രാജ്യം ആജീവാനന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പദ്മശ്രീ, പത്മഭൂഷണ്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.

 

Top News from last week.