സംസ്ക്കാരസാഹിതി നിയമസഭാ മണ്ഡലങ്ങൾ ക്യാമ്പ് സംഘടിപ്പിക്കും


*സംസ്ക്കാരസാഹിതി നിയമസഭാ മണ്ഡലങ്ങൾ ക്യാമ്പ് സംഘടിപ്പിക്കും*

കണ്ണൂർ: സംസ്ക്കാരസാഹിതി കണ്ണൂർ ജില്ലാ നേതൃയോഗം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്നു . സംസ്ക്കാരസാഹിതി ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലം കമ്മിറ്റികളും സമയബന്ധിതമായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു . സംസ്ക്കാരസാഹിതി ജില്ലാ സെക്രട്ടറി ലേഖാ നമ്പ്യാരുടെ പുസ്തക പ്രകാശനം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം ഇരുപതിന് നടത്തും .
സംസ്ഥാന വൈസ് ചെയർമാൻ എം പ്രദീപ് കുമാർ പയ്യന്നൂർ, സംസ്ഥാന നിർവാഹക സമിതിയംഗം വി.വി വിജയൻ, കണ്ണൂർ
ജില്ലാ ജനറൽ കൺവീനർ കെ.എൻ ആനന്ദ് നാറാത്ത് , ഡോ. വി.എ അഗസ്റ്റിൻ, ടി.പി രാജീവൻ , നാരായണൻ കൊയറ്റി, ഡോ കെ.പി ഗോപിനാഥൻ , സി.കെ ദിലീപ് എന്നിവർ സംസാരിച്ചു .








