ഷൈനിന് എതിരായ സൈബർ ആക്രമണം; പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: സിപിഎം നേതാവ് കെജെ ഷൈനിന് എതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ഇന്ന് യോഗം ചേരും. ഓൺലൈനായാകും യോഗം ചേരുക. ഷൈനിനെതിരെ അശ്ലീല പ്രചരണം നടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യൂട്യൂബർ ഷാജഹാന് കോടതി വേഗത്തിൽ ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിൽ മറ്റ് കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ കൂടുതൽ നിയമോപദേശവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഷാജഹാനെതിരെ പരാതി നൽകിയ കോതമംഗലം എംഎൽഎ ആൻറണി ജോണിൻറെ മൊഴിയും അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Top News from last week.

Latest News

More from this section