സൈബർ ആക്രമണം: അധിക്ഷേപിക്കുന്നവർ സന്തോഷിക്കട്ടെ; നിയമനടപടിയുമായി മുന്നോട്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന ക്രൂരമായ സോഷ്യൽ മീഡിയ അധിക്ഷേപങ്ങളിൽ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. വ്യാജ വാർത്തകൾ ഉണ്ടാക്കി ആക്ഷേപിക്കുന്നതിലൂടെ ചാരിതാർത്ഥ്യം കണ്ടെത്തുന്നവരാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്ന് മന്ത്രി വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രം ദുരുപയോഗം ചെയ്ത് നടക്കുന്ന ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അമ്പലങ്ങളിലോ പള്ളികളിലോ സന്ദർശനം നടത്തുമ്പോൾ അവിടുത്തെ രീതികളും ആചാരങ്ങളും പാലിച്ചാണ് പെരുമാറാറുള്ളത്. ഏതൊരു പള്ളിയിൽ പോകുമ്പോഴും ശിരോവസ്ത്രം ധരിക്കാറുണ്ട്. കൃത്യമായി ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യത്തിലും, ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായാണ് ഓർമ്മദിന ചടങ്ങിൽ പങ്കെടുത്തത്. ‘അഭിനയ സാമ്രാട്ട്’ എന്ന് വിളിച്ച് കളിയാക്കുന്നവർക്ക് അതിലൂടെ സന്തോഷം ലഭിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Top News from last week.