ആന്ധ്ര തീരത്ത് ചുഴലിക്കാറ്റ് ‘മുരസു’; വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നു
Advertisement

Advertisement

Advertisement

അമരാവതി: തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് മുകളിലുള്ള ‘മുരസു’ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ചുഴലിക്കാറ്റ് ഇതേ ദിശയിൽ തുടർന്നും നീങ്ങാനും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും ഉയർന്നേക്കുമെന്നും IMD അറിയിച്ചു.
Advertisement

Advertisement

Advertisement







