Advertisement
Advertisement
Tuesday, September 15, 2026
alert

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഓഗസ്റ്റ് 14 വരെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Advertisement
Advertisement

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലുമായി പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ഓഗസ്റ്റ് 12-ഓടെ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. നിലവിൽ മധ്യപ്രദേശിന് മുകളിലും ഒരു ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്.

Advertisement

ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ഓഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതു മുതൽ ഇടത്തരം വരെയുള്ള മഴ തുടരാൻ സാധ്യതയുണ്ട്.അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയുള്ള കാറ്റോടു കൂടിയ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement