കണ്ണൂർ ; ഹാപ്പിനസ് ഫൗണ്ടേഷൻ, എപിജെ അബ്ദുൾ കലാം ലൈബ്രറിയും വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡാൻസ് ഫെസ്റ്റിവലിന്റെ നൃത്ത മൽസരം ആദ്യ ക്ലസ്റ്റർ മെയ് 30,31 തീയ്യതികളിൽ നടക്കും. ജൂൺ മാസവും മൽസരം തുടരും.
നൃത്ത മൽസരത്തിൽ 10-15, 16-25, 25 ന് മുകളിൽ പ്രായം എന്നീ കാറ്റഗറിയിലാണ് മൽസരം. സിംഗിൾ ഇനത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, നാടോടി നൃത്തം, കുച്ചുപുടി, സിനിമാറ്റിക്ക് ഡാൻസ് എന്നിവയിൽ മൽസരം ഉണ്ടാകും. ഗ്രൂപ്പിനത്തിൽ സംഘനൃത്തം(7 പേർ), തിരുവാതിര(10 പേർ), ഒപ്പന(10 പേർ), നാടോടിനൃത്തം(7 പേർ), കൈകൊട്ടിക്കളി(10-16 പേർ), സിനിമാറ്റിക് ഡാൻസ്(10-15) എന്നിവയിൽ മൽസരം ഉണ്ടാകും. ഗ്രൂപ്പ് അടിസ്ഥാനത്തിലെ മൽസരം കൂടുതൽ പേരുടെ വയസ്സ് ഏത് വിഭാഗത്തിലാണോ, അതാണ് പരിഗണിക്കുക.
ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള മൽസരം കഴിഞ്ഞ ശേഷം കൂടുതൽ പോയിന്റ് നേടുന്ന ടീമിന് 20000 രൂപയും മൊമ്മന്റോവും ഒന്നാം സമ്മാനം നൽകും. രണ്ട് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ വിവിധ വിഭാഗങ്ങളിൽ നൽകും. മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447372316, 9446947693, 9562779305 , 9895963172 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കണ്ണൂർ കാൽടെക്സ് വലിയവളവ് കാവ് റോഡിലുള്ള ഓഫീസിലും സ്വീകരിക്കും.
മികച്ച ഡാൻസ് സ്‌കൂൾ, മികച്ച ഡാൻസ് അധ്യാപകർ എന്നിവർക്ക് പുരസ്‌കാരം നൽകുന്നു. വിശദമായി തയ്യാറാക്കിയ അപേക്ഷകൾ ഓഫീസിൽ എത്തിക്കേണ്ടതാണ്. പതിനായിരം രൂപയും പ്രശസ്തി പത്രവും മൊമന്റോയുമാണ് പുരസ്‌കാരം.







