സമസ്ത മേഖലയിലും സര്‍ക്കാറിന്റെ അഴിമതി; മാര്‍ട്ടിന്‍ ജോര്‍ജ്

കണ്ണൂര്‍: സമസ്ത മേഖലയിലും പിണറായി സര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്നും, ഭരണം തീരാന്‍ ആറ് മാസം മാത്രം ബാക്കിയാണ് ഇനിയുള്ളതെന്നും അതിന് മുന്‍പ് എല്ലാം കുട്ടിച്ചോറാക്കുമെന്നും ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. തൃക്കാകരയിലും, പുതുപ്പള്ളിയിലും അടക്കമുള്ള Gതെരഞ്ഞെടുപ്പില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ കലക്ട്രേറ്റില്‍ കേരള സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) ദ്വിദിന സത്യാഗ്രഹ രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, 2021 ന് ശേഷം റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സത്യഗ്രഹം.

 

Top News from last week.

Latest News

More from this section