കണ്ണൂർ: കണ്ണൂരിൽ അനസ്തീഷ്യയ്ക്ക് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച കേസിൽ പയ്യന്നൂർ ബേബി മെമോറിയൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പീഡിയാട്രീഷ്യൻ ഡോ. ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരിൽ നിന്നാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്.
കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.മരിച്ച ദേവാൻഷ് ശൗര്യയുടെ ബന്ധുക്കളുടെ മൊഴിയും പോലീസ് ഇതിനോടകം എടുത്തിട്ടുണ്ട്. വരാനിരിക്കുന്ന വെള്ളിയാഴ്ച മെഡിക്കൽ ബോർഡ് യോഗം ചേർന്ന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിൽ പോലീസിന്റെ അടുത്ത ഘട്ട നടപടികൾ.








