Advertisement
Advertisement
Tuesday, September 15, 2026
Crime

അമ്മയെ വെടിവെച്ചുകൊന്ന മകനും ലഹരിമരുന്ന് വ്യാപാരിക്കും സൗദിയിൽ വധശിക്ഷ നടപ്പാക്കി

Advertisement
Advertisement

റിയാദ്: സ്വന്തം മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൗദി പൗരൻ നാസർ ബിൻ ഈദ് ബിൻ അവ്വാദ് അൽ-മുദൈബ്രിയുടെ വധശിക്ഷ കിഴക്കൻ പ്രവിശ്യയിൽ നടപ്പിലാക്കി. മാതാവ് ഫാത്തിമ ബിൻത് സ്വലാഹ് ബിൻ ഗുവൈനിം അൽ മുദൈബ്രിയെയാണ് ഇയാൾ ക്രൂരമായി വധിച്ചത്. പിടിയിലായ പ്രതിക്കെതിരെയുള്ള കുറ്റം അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് പ്രത്യേക കോടതി വിചാരണ ചെയ്ത് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ, സുപ്രീം കോടതികൾ വിധി ശരിവെച്ചതോടെ രാജകീയ ഉത്തരവിലൂടെ ശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Advertisement

മറ്റൊരു കേസിൽ, കഞ്ചാവ് വിൽപനയിലും വിതരണത്തിലും തുടർച്ചയായി പങ്കാളിയായ സാമി ബിൻ ജാബിർ ബിൻ മുത്ഇബ് ഹരീസി എന്ന സ്വദേശിയുടെ വധശിക്ഷ ജീസാൻ പ്രവിശ്യയിലും ശനിയാഴ്ച നടപ്പാക്കി. വിവിധ കോടതികൾ ശരിവെച്ച വിധിക്കെതിരെ രാജകീയ ഉത്തരവ് വന്നതോടെയാണ് നടപടി പൂർത്തിയായത്.

രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താനും ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള നീതി നടപ്പാക്കാനും ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലഹരിമരുന്ന് വിപത്തിൽനിന്ന് സമൂഹത്തെ രക്ഷിക്കാൻ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വരുംദിവസങ്ങളിലും കശന നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Advertisement
Advertisement
Advertisement
Advertisement
Advertisement