കുട്ടികള്‍ ഉള്‍പ്പെടെ 50 പേരുമായി പറന്ന റഷ്യന്‍ വിമാനം തകര്‍ന്നുവീണു

50 യാത്രക്കാരുമായി പറന്ന റഷ്യന്‍ വിമാനം തകര്‍ന്നുവീണു. അമുര്‍ മേഖലയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കുട്ടികള്‍ ഉള്‍പ്പെടെ വിമാനത്തില്‍ 43 യാത്രക്കാരും ഏഴ് ക്രൂ അംഗങ്ങളുമുണ്ട്.

റഷ്യ – ചൈന അതിര്‍ത്തിയില്‍ വെച്ചാണ് സൈബീരിയ ആസ്ഥാനമായുള്ള അങ്കാര എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അമുര്‍ മേഖലയിലെ ടിന്‍ഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെയാണ് അപകടം. റഡാറില്‍ നിന്ന് വിമാനം അപ്രതീക്ഷിതമാകുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

 

Top News from last week.

Latest News

More from this section