കൃഷി വകുപ്പിന്റെ അവാർഡിന് അപേക്ഷിക്കാം

കൃഷി വകുപ്പ് 42 ഇനങ്ങളിലായി സംസ്ഥാനതല അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കൃഷിഭവൻ, തദ്ദേശ സ്ഥാപനം, കൃഷിക്കൂട്ടങ്ങൾ, പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം, മികച്ച കർഷകർ തുടങ്ങിയവർക്കാണ് പുരസ്‌കാരം. ഏവരെയും കൃഷിയിലേക്ക് ആകർഷിക്കുകയും കാർഷിക സ്വയം പര്യാപ്തത കൈവരിക്കുകയുമാണ് ലക്ഷ്യം. പതിനായിരം മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ക്യാഷ് അവാർഡും ഷീൽഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷ അതാത് കൃഷി ഭവനിൽ ജൂലൈ ഏഴിനകം സമർപ്പിക്കണം. അപേക്ഷ ഫോമിനും മറ്റ് വിശദ വിവരങ്ങൾക്കും www.karshikakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ കൃഷി ഭവനുമായി ബന്ധപ്പെടുകയോ ചെയ്യുക.

Top News from last week.