തിരുവനന്തപുരം: എ.ഐ.വൈ.എഫ്. നേതാവിനെതിരെ നടത്തിയ അശ്ലീല അധിക്ഷേപ പരാമർശത്തിൽ ബി.ജെ.പി. നേതാവും നിരീക്ഷകനുമായ ടി. ജി. മോഹൻദാസിനെതിരെ സിറ്റി സൈബർ പോലീസ് കേസെടുത്തു. എ.ഐ.വൈ.എഫ്. നേതാവ് ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
സംഭവത്തിൽ മോഹൻദാസിനെതിരെ കേസെടുക്കാൻ പോലീസ് വൈകുന്നത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിഷയത്തിൽ ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെയുള്ള പ്രമുഖർ പോലീസ് കാണിക്കുന്ന കാലതാമസത്തിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സൈബർ പോലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.








