ന്യൂഡൽഹി: രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നും എൽ നിനോ (El Nino) പ്രതിഭാസത്തിന്റെ ആഘാതമുണ്ടായാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ ബിസിനസ്സ് കോൺക്ലേവായ ‘മൈൻഡ്‌മൈൻ’ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ സാധാരണ ലഭിക്കുന്നതിനേക്കാൾ കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ. എൽ നിനോ സാഹചര്യങ്ങൾ കാർഷിക മേഖലയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, ഏത് സാഹചര്യത്തെയും നേരിടാൻ തക്കവണ്ണം മതിയായ ഭക്ഷ്യധാന്യ സ്റ്റോക്ക് രാജ്യത്ത് സുരക്ഷിതമാണെന്ന് ധനമന്ത്രി ജനങ്ങൾക്ക് ഉറപ്പുനൽകി.









