ദേവസ്വം പട്ടയം: രേഖകളുമായി ഹാജരാവണം

കണ്ണൂർ : കണ്ണൂർ ഡെപ്യൂട്ടി കലക്ടർ എൽ ആർ ലാൻഡ് ട്രിബ്യൂണൽ മുമ്പാകെ കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയത്തിനായി നാളിതുവരെ അപേക്ഷ നൽകിയ എസ് എം കേസുകളിലെ കക്ഷികളും കേസുമായി ബന്ധപ്പെട്ട എതിർകക്ഷികളും തങ്ങളുടെ വാദം തെളിയിക്കുന്നതിനാവശ്യമായ എല്ലാ രേഖകളുമായി ജനുവരി 19, 20, 21 തീയ്യതികളിൽ രാവിലെ 11 മണിക്ക് കണ്ണൂർ കലക്ടറേറ്റ് ബി സെക്ഷനിൽ നേരിട്ട് ഹാജരാകണമെന്ന് ഡെപ്യൂട്ടി കലക്ടർ (എൽആർ) അറിയിച്ചു. ആധാരം, അടിയാധാരം, നടപ്പുവർഷത്തെ നികുതി രസീത്, കൈവശ സർട്ടിഫിക്കറ്റ് എന്നിവ മൂന്ന് സെറ്റ് വീതം സമർപ്പിക്കണം. ഇതിനകം മൂന്ന് സെറ്റ് വീതം നൽകിയിട്ടുളളവർ വീണ്ടും നൽകേണ്ടതില്ല. ഫോൺ : 04972700645.

Top News from last week.