ധര്‍മ്മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സൗജന്യയുടെ അമ്മാവന്‍ വിഠല്‍ ഗൗഡയുടെ വാഹനം തകര്‍ത്തു. ധര്‍മ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന അക്രമികളാണ് വാഹനം തകര്‍ത്തത്. ഇന്നലെ നാല് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ ആയിരുന്നു വാഹനം തകര്‍ത്തത്. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും, സീറ്റുകള്‍ കുത്തിക്കീറുകയുമായിരുന്നു. 2012 ലാണ് ധര്‍മ്മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി 17കാരിയായ സൗജന്യ കൊല്ലപ്പെടുന്നത്.
നിലവില്‍ ധര്‍മ്മസ്ഥലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേണ്‍ സോണ്‍ ഐജിയും ദക്ഷിണ കന്നട എസ്പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അഞ്ചു ബറ്റാലിയന്‍ പൊലീസിനെ ധര്‍മ്മസ്ഥലയില്‍ വിന്യസിച്ചു. ഇന്നത്തെ പരിശോധന കനത്ത സുരക്ഷയിലാണ്. ഇരു വിഭാഗവും ചേരിതിരിഞ്ഞ് സംഘര്‍ഷം ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ.
ഇന്ന് രാവിലെയും പ്രത്യേക അന്വേഷണസംഘം യോഗം ചേരും. പ്രദേശത്ത് നാല് യൂട്യൂബര്‍മാരെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ് സുവര്‍ണ്ണ ന്യൂസ് സംഘത്തെ ആക്രമിച്ചവര്‍ക്കെതിരെയും കേസെടുത്ത്.









