ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യ നീതി വകുപ്പിന്റെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവ/പബ്ലിക്ക് സെക്ടര്‍),(പ്രൈവറ്റ് സെക്ടര്‍) (ഓഫീസ് മേധാവി മുഖേന നോമിനേഷന്‍ സമര്‍പ്പിക്കണം), സ്വകാര്യ മേഖലയില്‍ എറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവൃത്തിക്കുന്ന മികച്ച എന്‍ജിഒ സ്ഥാപനങ്ങള്‍, മികച്ച മാതൃക വ്യക്തി (ഭിന്നശേഷിയുള്ള വ്യക്തി), മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി, മികച്ച കായിക താരം, ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍(ഭിന്നശേഷി വിഭാഗം), ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാപഞ്ചായത്ത,് ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് (തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ/മേഖല/സംസ്ഥാനതല കണ്‍ട്രോളിംഗ് ഓഫീസര്‍ മുഖേന നോമിനേഷന്‍ ലഭ്യമാക്കണം), എന്‍ ജി ഒ കള്‍ നടത്തുന്ന ഭിന്നശേഷി മേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രം, സാമൂഹ്യനീതി വകുപ്പിലെ മികച്ച ഭിന്നശേഷി ക്ഷേമ സ്ഥാപനം, ഭിന്നശേഷി സൗഹൃദ സ്ഥാപനം(സര്‍ക്കാര്‍/സ്വകാര്യ), സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്(ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖേന നോമിനേഷന്‍ ലഭ്യമാക്കണം), ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍(സ്‌ക്കൂള്‍/ഓഫീസ്/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവ ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖേന നോമിനേഷന്‍ ലഭ്യമാക്കണം), ഭിന്നശേഷിക്കാരുടെ ജിവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാകുന്ന പുതിയ പദ്ധതികള്‍, ഗവേഷണങ്ങള്‍, സംരംഭങ്ങള്‍ എന്നിവക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ ജൂലൈ 31നകം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കണം. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കണ്ട. വിശദവിവരങ്ങള്‍ സാമൂഹ്യനീതിവകുപ്പിന്റെ വെബ്‌സൈറ്റായ www.sjd.kerala.gov.in ലഭിക്കും. ഫോണ്‍. 04972997811, 8281999015.