കണ്ണൂർ : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡവലപ്മെന്റ് മൂന്ന് ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് റസിഡന്‍ഷ്യല്‍ വര്‍ക്ഷോപ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. സോഷ്യല്‍ മീഡിയ അഡ്വടൈസ്മെന്റ്, മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമേഷന്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. സര്‍ട്ടിഫിക്കേഷന്‍, താമസം, ഭക്ഷണം, ജി എസ് ടി ഉള്‍പ്പെടെ 2950 രൂപയാണ് ഫീസ്. താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റില്‍ ജനുവരി 31നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322.